ഇൻഡ്യയിൽ ഇന്ന് ജനാധിപത്യം പണാധിപത്യത്തിനു വഴിമാറി. അതുകൊണ്ടു തന്നെ ഇവിടെ ജനാധിപത്യഭരണം നിലനില്ക്കുന്നു എന്ന് പറയാൻ സാധിക്കില്ല. ഭരണാധികാരികളും ഇൻഡ്യയിലെ രാഷ്ട്രീയ കക്ഷികളും മത ജാതി നേതൃത്വങ്ങളും വളരെ വിദഗ്ദ്ധമായി ഇവിടുത്തെ ജനങ്ങളെ ചിന്താശക്തി ഇല്ലാത്തവരായി പരിണാമം വരുത്തി, അവരുടെ അന്ധമായ അനുയായികളാക്കി തീർത്തിരിക്കുന്നു.. ഈ വിഭജനത്തി െന്റ ഗുണഭോക്താക്കളായി ഓരോ രാഷ്ട്രീയ കക്ഷികളുെടെയും , മതങ്ങളുടേയും, ജാതികളുടെയും നേതാക്കന്മാരായി ഓരോ വ്യക്തികൾ സർവ്വ സുഖ സൗകര്യങ്ങളോടെ സസുഖം വാഴുന്നു. അവർ എന്തു മോശം പ്രവർത്തി ചെയ്താലും അതിനെ ന്യായീകരിക്കാനുള്ള കൂലിപട്ടാളം ഒപ്പമുണ്ടുതാനും. ആരെങ്കിലും എതിർത്താൽ വേണ്ടി വന്നാൽ കൊന്നുകളയാനും ഇവർക്ക് മടിയില്ല. അതുകൊണ്ടു തന്നെ എതിർപ്പുകൾ ചായ കോപ്പയിലെ കൊടുങ്കാറ്റു പോലെയായി തീരും.
ജനാധിപത്യത്തെ കുറിച്ചു കൂടി ഒന്ന് ചിന്തിക്കാം. ജനാധിപത്യത്തിന് അടിസ്ഥാനം ഇവിടെ നടക്കുന്നെതെരെഞ്ഞെടുപ്പുകളാണല്ലോ. ഈ തെരഞ്ഞെടുപ്പുകളിൽ ഒരു സാധാരണക്കാരന് ഫലപ്രദമായി ഒരു മത്സരത്തിനു സാധിക്കുമോ ?. തെരെഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാ ത്ഥികൾ ചെലവഴിക്കുന്ന പണത്തിന്റെ ആധിക്യം എത്രയെന്ന് സാമാന്യ വിവരമുള്ളവർക്ക് ബോദ്ധ്യമാകും. ഈ പണം മത്സരിക്കുന്ന സ്ഥാനാർത്ഥി സ്വന്തനിലയിൽ ചെലവഴിക്കുന്നതാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അങ്ങിനെ ചെയ്യുന്ന ഒരു പൊതു പ്രവർത്തകന് അധികനാൾ പൊതു പ്രവർത്തനം നടത്താൻ സാധിക്കില്ല. അങ്ങിനെയുള്ളവർ ഗുരുതരമായ സാമ്പത്തിക തകർച്ചെയെ നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ തെരെഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികൾക്കു േവണ്ടി പണം മുടക്കുന്നതു് ഈ രാജ്യത്തെ വൻ പണക്കാരാണ്. എന്നു പറഞ്ഞാൽ കോർപ്പറേറ്റുകൾ !! അവർ പണം മുടക്കുന്നത് അവർക്ക് വീണ്ടും പണമുണ്ടാക്കാനാണ്. അതുകൊണ്ടു തന്നെ തെരെഞ്ഞെടുപ്പിൽ ജയിക്കുന്ന സ്ഥാനാര്ഥിക്കും ഭരണത്തിൽ ഏറുന്ന രാഷ്ട്രീയ കക്ഷിക്കും വിധേയത്വം അവർക്കു വേണ്ടി പണം മുടക്കിയവരോട് ആയിരിക്കും. അപ്പോൾ അവരുടെ താത്പപര്യങ്ങൾ ഭരണത്തിൽ പ്രതിഫലിക്കും. അല്ലാതെ ഒരു വോട്ട് ചെയ്ത ഭാരതത്തിലെ ദരിദ്രവാസി ജനത്തോട് വിധേയത്വം കാട്ടിയിട്ട് എന്തു പ്രയോജനം. അടുത്ത തെരഞ്ഞടുപ്പു വരുന്നതിനു മുമ്പായി എന്തെങ്കിലും ചില്ലറ തുട്ടുകൾ എറിഞ്ഞു തന്നാലായി. പിന്നെ ജാതി മത നേതാക്കളെ പ്രീതിപ്പെടുത്തിയും അവസരത്തിനനുസരിച്ച് ജനങ്ങളുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്തും . വോട്ട് ഉറപ്പാക്കാനുള്ള കൗശലം രാഷ്ട്രീയ നേതാക്കന്മാർക്ക് ഉണ്ട് . ചിന്തയും വിവേചന ബുദ്ധിയും ഇല്ലാതെ, പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത ഇവിടെ ഉള്ളിടത്തോളം കാലം ഈ പണാധിപത്യ ഭരണക്രമം തുടർന്നു കൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാൽ ഇന്ന് നാം ഈ രാജ്യത്തു ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ മത ജാതി നേതാക്കന്മാരും അവരുടെ പ്രസ്ഥാനങ്ങളും അഴിമതിക്കും സ്വജന പക്ഷപാതിത്വത്തിനും കൂട്ടുനില്ക്കുന്നവരാണ്. ഈ യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ രംഗത്തേയും ഭരണ രംഗത്തേയും അഴിമതി കുറെ നിയന്ത്രിക്കണമെങ്കിൽ തെരഞ്ഞെടുപ്പു രംഗത്തെ ഇപ്പോഴത്തെ പ്രചരണ രീതി അവസാനിപ്പിക്കണം.തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥ്ഥാനാർത്ഥികളിൽ നിന്നും ഒരു നിശ്ചിത ഫീസ് ഈടാക്കി, പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ അവരുടെ ചിത്രവും േപരും അത്യാവശ്യ വിവരങ്ങളുo ചേർത്തു പരസ്യ o നല്കുക. എന്നു പറഞ്ഞാൽ മറ്റു പ്രചരണങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുക. അമിതമായി പണം ഒഴുക്കുന്നതിനു നിയന്ത്രണം കൊണ്ടുവരിക. ഏതൊരു പൗരനും തെരഞ്ഞെപ്പിൽ മത്സരിക്കാവുന്ന സാഹചര്യം ഉണ്ടാക്കുക. പിന്നെ ജനങ്ങൾ ശരിയായ വിലയിരുത്തലിലൂടെ വോട്ടുചെയ്താൽ മാത്രമേ ശരിയായ ഫലവും ജനങ്ങൾക്കു ലഭിക്കുകയുള്ളൂ .
No comments:
Post a Comment